
ഇന്നത്തെ പല സൗഹൃദങ്ങളും ബന്ധങ്ങളും വെറുമൊരു ചാറ്റിങ് അല്ലെ ഫെയ്സ് ബുക്കില്‍ ഒതുങ്ങി പോകുന്നു എന്ന് തോന്നാറുണ്ട്...
പഴയ കാലത്തെ നമ്മുടെ വീടുകൾക്ക് മതിലുകളും വേലികളും കുറവാണ്, അത് പോലെ തന്നെ ആ കാലങ്ങളിലെ ആളുകളുടെ മനസ്സും ഒരു തുറന്ന മനസ്സും തുറന്ന സ്നേഹവും ആയിരുന്നു എന്ന് പഴയകാലത്തെ എന്നെ പോലെ ഉളളവർക്ക് തോന്നി പോകാറുണ്ട്....
കാലങ്ങൾ കഴിഞ്ഞു പോകുമ്പോൾ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങൾക്കും ജീവിതത്തിൽ ഒരു വിലയും ഇല്ലാതെ പോകുന്നത് കണ്ടു കൊണ്ട് ഇരിക്കുന്ന ഒരു തലമുറയാണ് ഇനി വരുന്നത്....
അടച്ചിട്ട മുറിയും അടച്ച് മൂടികെട്ടുന്ന മതിലുകളും വേലികളും പോലെ ഈ വരും തലമുറയുടെ മനസ്സും സ്നേഹവും ഒരു മൂടി കെട്ടൽ ആകാതെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർതഥിക്കുന്നു....
No comments:
Post a Comment